Entertainment

ഛോട്ടാ മുംബൈ തിരിച്ചു വരവിലും വൻ ബുക്കിം​ഗ്

ഛോട്ടാ മുംബൈ തിരിച്ചു വരവിലും വൻ ബുക്കിം​ഗ്. ഇന്ത്യന്‍ സിനിമയിലെ റീ റിലീസ് ട്രെന്‍ഡില്‍ മലയാളത്തില്‍ നിന്നുള്ള അപ്കമിം​ഗ് റിലീസ് ആണ് മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2007 ല്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം കൂടുതല്‍ മിഴിവോടെ വീണ്ടും കാണികളിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിം​ഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് പ്രധാന സെന്‍ററുകളിലെ ശ്രദ്ധേയ സ്ക്രീനുകളിലൊക്കെ ബുക്കിം​ഗ് ആരംഭിച്ച് ഏറെ വൈകാതെ ഫാസ്റ്റ് ഫില്ലിം​ഗ് സ്റ്റാറ്റസ് ആണ്. തിരുവനന്തപുരം ഏരീസ് പ്ലെക്സിലും എറണാകുളം കവിതയിലുമൊക്കെ ആദ്യ ഷോകള്‍ക്ക് വന്‍ ബുക്കിം​ഗ് ആണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. അതേസമയം റീ റിലീസില്‍ ചിത്രം നേടുന്ന ഓപണിം​ഗ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

highiights: Chhota Mumbai’s comeback also sees huge bookings

error: