HighlightsLocal

നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞ് 19 കാരന് ദാരുണന്ത്യം, മൂന്ന് പേർ രക്ഷപ്പെട്ടു

കോട്ടയം(Kottayam): പള്ളിക്കത്തോട് കൈയ്യൂരിക്കടുത്ത് കാറ് കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 19കാരൻ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞത്.

ജെറിന്റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരെ പോലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. ജെറിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Highlights: A 19-year-old man died tragically after a car carrying a family of four fell into a pond, three others survived.

error: