മരണ വാര്‍ത്തയില്‍ ഞെട്ടി അന്താരാഷ്ട്ര നാടകോത്സവം
തൃശൂര്‍: ബുധനാഴ്ച രാത്രി സംഗീത പരിപാടിക്കിടയില്‍ മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലെ കായിക അധ്യാപകന്‍ ചക്കാമുക്ക് സ്വദേശി അനില്‍ (52) മരണപ്പെട്ടത് തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടിയതിനാലാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രതിയായ ചൂലിശേരി സ്വദേശി രാജുവിനെ ഇന്ന് തൃശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കും. ബോധപൂര്‍വം അല്ലാത്ത നരഹത്യയാണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.
ഇരുസുഹൃത്തുക്കളും അടുത്തുള്ള കെ.ടി.ഡി.സി ബിയര്‍ പാര്‍ലറില്‍ നിന്ന് മദ്യപിച്ചു എന്നും അവിടെവച്ച് തര്‍ക്കം ഉണ്ടായി എന്നുമാണ് പൊലീസ് പറയുന്നത്. കൂര്‍മതയുള്ള ഏതോ വസ്തുകൊïുïാക്കിയ ചെറിയ മുറിവ് പ്രതിയുടെ മുഖത്തുണ്ട്. ബിയര്‍ പാര്‍ലറില്‍ വച്ചുണ്ടായ തര്‍ക്കത്തിന് ശേഷം മുഖത്തെ മുറിവിലെ ചോര കഴുകിവന്ന രാജു സംഗീത പരിപാടിയുടെ അവസാന സമയത്ത് അനിലിനെ ആക്രമിക്കുകയായിരുന്നു.
പനിക്കായി അനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില മരുന്നുകള്‍ കഴിച്ചിരുന്നു.
അതിയായ മാനസിക സംഘര്‍ഷം വന്നാലും ശാരീരിക ആക്രമിക്കപ്പെട്ടാലോ തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതെനന്ന് ഈസ്റ്റ് സിഐ എന്‍.ജെ. ജിജോ പറഞ്ഞു. ആഹ്ലാദകരമായ അന്തരീക്ഷം നിലനിന്നിരുന്ന ഇറ്റ്‌ഫോക്ക് വേദിയില്‍ മരണ വാര്‍ത്ത മ്ലാനത പടര്‍ത്തി.