Viral

ഇനി അല്പം ഷോപ്പിങ് ആവാം;’ കടയിലെത്തിയ കൊമ്പനെ കണ്ട് അമ്പരന്നു നാട്ടുകാർ

കേരള-കർണാടക അതിർത്തിയിലുള്ള ഗുണ്ട്‌ല്പേട്ട് വനത്തിൽനിന്ന് നാട്ടിലിറങ്ങി ഭക്ഷ്യധാന്യ ഗോഡൗണിൽ നിന്ന് അരിച്ചാക്കുമായി കടന്നുകളയുന്ന ഒരു കാട്ടാനയുടെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായൊരു വീഡിയോയാണ് തായ്‌ലൻഡിൽ നിന്നു വരുന്നത്.

തായ്‌ലൻഡിലെ ഖാവോ യായ് മേഖലയിലാണ് സംഭവം. ഖാവോ യായ് നാഷണൽ പാർക്കിലെ പ്ലൈ ബിയാങ് ലെക് എന്ന 23 വയസ്സുള്ള ആനയാണ് നാട്ടിലിറങ്ങി ഭീതപരത്തിയത്. ആന നഗരത്തിലെ ഒരു കടയ്ക്കുള്ളിലായി നിൽക്കുന്നത് വൈറലായ വീഡിയോയിൽ കാണാം.

സ്ഥിരമായി നാട്ടിലിറങ്ങാറുള്ള ആനയാണിതെന്നാണ് വീഡിയോയോട് പ്രതികരിച്ച് ഒരു ഉപയോക്താവ് കമന്റിൽ കുറിച്ചത്. ഇത് പ്രദേശവാസികൾക്ക് പരിചിതമാണെങ്കിലും ആന ഒരു കടയ്ക്ക് അകത്തേക്ക് കയറുന്നത് ആദ്യമാണെന്നും ഉപയോക്താവ് കുറിച്ചു.

കടയിൽ ആളുകളുണ്ടായിരുന്ന സമയത്താണ് ആന അപ്രതീക്ഷിതമായി അകത്തേക്ക് കയറിവന്നതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കടയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തെന്ന് റിപ്പോർട്ട് പറയുന്നു.

Highlights: “Time for a bit of shopping now’; villagers stunned to see Komban at the shop”

error: