വിദേശത്ത് പരിപാടി: പുലിപ്പല്ല് കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ
കൊച്ചി(Kochi): പുലിപ്പല്ല് മാല കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിക്കുമെന്ന് റാപ്പർ വേടൻ. വിദേശത്ത് മുൻകൂട്ടി പരിപാടികളിൽ തിരുമാനിച്ചിട്ടുണ്ടെന്നും അതു കൊണ്ടാണ് ഈ നീക്കമെന്നും വേടൻ പറഞ്ഞു. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു. ഇതിനാൽ വേടന് വിദേശത്ത് പോകാൻ സാധിക്കാത്ത സാഹചര്യമാണ്.
പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടും. അതേസമയം തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ
Highlights: Abroad event: Rapper Vedan seeks relaxation in bail conditions in Pulipallu case