HighlightsLocal

ജോലി കഴിഞ്ഞ് വിശ്രമിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി; ഒരാൾ മരിച്ചു

തിരുവനന്തപുരം(Thiruvananthapuram): തൊഴിലുറപ്പ് ജോലിക്കാർക്കിടയിൽ കാർ പാഞ്ഞു കയറി ഒരു മരണം. പാലച്ചിറ ബൈജു ഭവനിൽ ശാന്തയാണ്(65‌) മരണപ്പെട്ടത്. വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ശാന്തയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.

Highlights: Car plows into job-guaranteed workers resting after work; one dead

error: