പ്ലസ് വൺ പ്രവേശനം: മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്മെന്റ്
തിരുവനന്തപുരം(Thiruvananthapuram): പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് നൽകിയെന്ന് പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി. 2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 2 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2025 ജൂൺ 3ന് 10 മണി മുതൽ ആരംഭിച്ചു.
മെറിറ്റ് ക്വാട്ട , സ്‌പോർട്‌സ് ക്വാട്ട, മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ എന്നീ ക്വാട്ടകളിലെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂൺ 5 ന്‌വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിച്ചു. ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 മെറിറ്റ് സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്.
Highlights: Plus One admission: Allotment to 2,49,540 students under merit quota