Kerala

ഇരട്ടക്കുട്ടികൾ ജനിച്ചതിന് പിന്നാലെ രക്തസ്രവത്തെ തുടർന്ന് യുവതി മരിച്ചു

ആലപ്പുഴ(Alappuzha): ആലപ്പുഴയിൽ പ്രസവത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാർത്തികയിൽ) കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 6 മണിക്കാണ് യുവതിയെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു.പിന്നീട് രക്തസ്രാവം നിൽക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാർ അതിന് സമ്മതിക്കുകയായിരുന്നു. 3 മണിയോടെ ഹൃദയ തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ വീട്ടുകാരെ കാണാൻ അനുവദിച്ചില്ലെന്നും മറ്റ് ആശുപത്രികളിലേക്ക് കൊണ്ടു പോകാൻ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വൈകിട്ട് 6 മണിയോടുകൂടി മരിച്ചതായി അറിയിക്കുകയായിരുന്നു.

highlights: Woman dies of hemorrhage after giving birth to twins

error: