National

പ്രതിപക്ഷത്തോടുള്ള അനീതി ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എമാരുടെ സസ്പെന്‍ഷനില്‍ സ്പീക്കര്‍ക്ക് അതിഷി കത്തെഴുതി

ഡല്‍ഹി നിയമസഭാ സമ്മേളനം രണ്ട് ദിവസത്തേക്ക് നീട്ടി.

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് അതിഷി വെള്ളിയാഴ്ച സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്ക്ക് കത്തെഴുതി അതിഷി. ആം ആദ്മി പാര്‍ട്ടിയിലെ 21 എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ പ്രതിഷേധിച്ചാണ് കത്ത്. ‘പ്രതിപക്ഷത്തോടുള്ള അനീതി’ എന്നും ‘ജനാധിപത്യ മൂല്യങ്ങള്‍ക്കുള്ള കനത്ത പ്രഹരം’ എന്നും വിശേഷിപ്പിച്ചു.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ നീതിയും സമത്വവുമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ഡല്‍ഹി നിയമസഭയില്‍ സംഭവിച്ചത് പ്രതിപക്ഷ എംഎല്‍എമാരോടുള്ള അനീതി മാത്രമല്ല, ജനാധിപത്യ മൂല്യങ്ങള്‍ക്കും കനത്ത പ്രഹരമാണ്. ജനാധിപത്യപരമായ രീതിയില്‍ നമ്മുടെ ശബ്ദം ഉയര്‍ത്താനുള്ള അവകാശം നമ്മുടെ ഭരണഘടന നമുക്ക് നല്‍കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടാല്‍, സഭയ്ക്കകത്തും പുറത്തും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എംഎല്‍എമാരെ തടഞ്ഞാല്‍, ജനാധിപത്യം എങ്ങനെ നിലനില്‍ക്കും?’ എഎപി നേതാവ് കത്തില്‍ പറഞ്ഞു.

പുതുതായി നിയമിതനായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബി ആര്‍ അംബേദ്കറുടെ ഛായാചിത്രം നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചതിന് അതിഷി ഉള്‍പ്പെടെ 22 എഎപി നിയമസഭാംഗങ്ങളില്‍ 21 പേരെ ചൊവ്വാഴ്ച മൂന്ന് ദിവസത്തേക്ക് ഡല്‍ഹി നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പുതുതായി രൂപീകരിച്ച സഭയെ അഭിസംബോധന ചെയ്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയുടെ ഉദ്ഘാടന പ്രസംഗം തടസപ്പെടുത്തിയതിന് സ്പീക്കര്‍ സസ്പെന്‍ഷന്‍ ഉത്തരവിട്ടു.

പ്രതിഷേധത്തിനിടെ സഭയില്‍ ഇല്ലാതിരുന്നതിനാല്‍ സസ്പെന്‍ഷനില്‍ നിന്ന് ഒഴിവായ ഏക എഎപി നിയമസഭാംഗം ഓഖ്ല എംഎല്‍എ അമാനത്തുള്ള ഖാന്‍ ആയിരുന്നു. മന്ത്രി പര്‍വേഷ് വര്‍മയാണ് സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: