National

ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്, ഉടൻ മൂന്നാം സ്ഥാനത്തേക്ക് ഉയരും: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ(Lucknow): പ്രധാനമന്ത്രി മോദി അധികാരത്തിൽ 11 വർഷം പൂർത്തിയാക്കിയ വേളയിൽ ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടി വളർച്ച കൈവരിച്ച ലോകത്തിലെ ഏക സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

“2014 ന് മുമ്പ്, നമ്മുടെ സമ്പദ്‌വ്യവസ്ഥ ദുർബലവും അസ്ഥിരവുമായിരുന്നു – ഇന്ത്യ ലോകത്ത് 11-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ അത് ഉയർന്നുവന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഏകദേശം 200 വർഷമായി ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനെ നമ്മൾ മറികടന്നു. ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടിയായി വളർന്ന ഒരേയൊരു സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഈ 11 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനവും ഇരട്ടിയായി, അതേസമയം തന്നെ കയറ്റുമതി കുതിച്ചുയരുകയും ചെയ്തു. 2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അ​​ദ്ദേഹം കൂട്ടിച്ചേർത്തു.

Highlights: India is now the world’s fourth largest economy and will soon rise to third place: Chief Minister Yogi Adityanath

error: