വയനാട്ടില്‍ കാണാതായ മൂന്നര വയസ്സുകാരിയെ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി
വയനാട്(Wayanad): വയനാട് കൽപ്പറ്റയിൽ കാണാതായ മൂന്നര വയസുകാരിയെ വീടിനുള്ളില്‍ നിന്ന് തന്നെ കണ്ടെത്തി. ഒരു മണിക്കൂറോളം നേരം പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. വീടിന് അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുട്ടി ഉണ്ടായിരുന്നത്. ഉറങ്ങി പോയതിനാൽ കുട്ടി ആളുകളുടെ ബഹളം കേട്ടില്ല.
വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുകാരിയെ കാണാനില്ലെന്നാണ് രാവിലെ 11 മണിയോടെ പരാതി എത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് സിസിടിവി അടക്കം പരിശോധിച്ചെങ്കിലും കുട്ടി വീടിന് പുറത്തേക്ക് പോകുന്നത് കണ്ടെത്താനായില്ല. ഈ സമയം മുറിയില്‍ തുണി കൂട്ടിയിട്ടിരുന്നതിനുള്ളില്‍ ഉറങ്ങുകയായിരുന്നു കുട്ടി. സമീപവാസികള്‍ വീട്ടിലെ പരിശോധനയ്ക്കിടെ തുണിക്കള്‍ക്കിടയില്‍ കുട്ടിയുടെ കാല് നീണ്ട് കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.
Highlights: Missing three-and-a-half-year-old girl found at home in Wayanad