വീണ്ടും 74,000 ത്തിലേക്ക്, സ്വണവില കുതിച്ചു
സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 74000 കടന്നു. സർവ്വകാല റെക്കോർഡിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തിന് മുൻപ് സ്വർണവില. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 74,000 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 50 രൂപ ഉയർന്നു. ഇന്നത്തെ വില 9250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 7590 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയാണ്.
Highlights: gold rate Today