National

കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍

ചണ്ഡീഗാര്‍ഹ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ ഹിമാനി നര്‍വാള്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് മരിച്ചത്. റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് നര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്.

ധരിച്ചിരുന്ന ദുപ്പട്ട ഉപയോഗിച്ച് നര്‍വാളിനെ കൊലയാളികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരിക്കാം എന്നാണ് ഫ്രാഥമിക നിഗമനം. നര്‍വാളിന്റെ കഴുത്തില്‍ ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു. കൈകളില്‍ മെഹന്തി ധരിച്ചിരുന്നതായും പൊലീസ് പറയുന്നു. നര്‍വാളിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

പാര്‍ട്ടി പ്രവര്‍ത്തകയുടെ മരണത്തില്‍ കോണ്‍ഗ്രസ് എക്‌സില്‍ അനുശോചനം രേഖപ്പെടുത്തി. വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി നയിച്ച ഭാരത്‌ജോഡോ യാത്രയിലടക്കം പങ്കെടുത്തിരുന്നു നര്‍വാള്‍.

error: