Kerala

ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍ (52) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

കോയമ്പത്തൂരില്‍ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാര്‍ വണ്ടാഴിയില്‍ എത്തിയത്. വാഹനത്തില്‍ ഉണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം.
കോയമ്പത്തൂരില്‍ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാര്‍ കൊലപ്പെടുത്തിയത്. കൊയമ്പത്തൂരില്‍ വച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകം.

error: