ഗൾഫ് ബോക്സ് ഓഫീസിൽ ഓഫിസർ ഓൺ ഡ്യൂട്ടി
11 ദിവസത്തിൽ ഗൾഫ് ബോക്സ് ഓഫീസിൽ 12.13 കോടി ഗ്രോസ് നേടി കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി. ജിത്തു അഷ്‌റഫിന്റെ ആദ്യ സംവിധാനം ചെയ്ത് ഷാഹി കബീർ എഴുതിയ ക്രൈം ത്രില്ലറാണ് ഓഫീസർ ഓൺ ഡ്യൂട്ടി.
സിനിമാ വ്യവസായ ട്രാക്കർ എബി ജോർജ്ജ് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഗൾഫ് രാജ്യങ്ങളിൽ ഓഫിസർ ഓൺ ഡ്യൂട്ടിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് രേഖപ്പെടുത്തി. വെറും 11 ദിവസത്തിനുള്ളിൽ 142,000 എൻട്രികൾ രേഖപ്പെടുത്തി, 1.39 മില്യൺ ഡോളർ (₹12.13 കോടി) ഗ്രോസ് കളക്ഷൻ നേടി. ഈ ചിത്രത്തിലൂടെ, കുഞ്ചാക്കോ ബോബൻ വിദേശ വിപണിയിൽ ശക്തമായ ബോക്സ് ഓഫീസ് പ്രകടനം കാഴ്ചവയക്കുകയാണ്.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ എന്നിവർ അഭിനയിച്ച ഈ ചിത്രം അതിന്റെ ആകർഷകമായ കഥാഗതി, ശക്തമായ പ്രകടനങ്ങൾ, സംഗീതം എന്നിവയാൽ പ്രശംസിക്കപ്പെട്ടു, കുഞ്ചാക്കോ ബോബനും വിശാഖ് നായരും പ്രത്യേക അഭിനന്ദനം നേടി.