HighlightsKerala

മേഘാലയിൽനിന്ന് കിഴക്കേക്കോട്ട പോസ്റ്റ് ഓഫീസിൽ കൊറിയറായി എത്തിയത് കഞ്ചാവ്

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ്‌റ്റ് ഓഫീസിൽ കൊറിയറിൽ കഞ്ചാവ് എത്തിയതായി വിവരം. മേഘാലയയിൽ നിന്നെത്തിയ പാഴ്സലിലാണ് കഞ്ചാവ് കണ്ടത്തിയത്.

പൊലീസിന്റെ പരിശോധനയിൽ മേഘാലയയിൽ നിന്ന് ഒരു കൊറിയർ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഒരു പോസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. അവിടെ നിന്നാണ് ഒരു കിലോ വരുന്ന കഞ്ചാവ് കസ്റ്റഡിയിലെടുത്തത്.

എക്സൈസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പാഴ്സൽ പരിശോധിച്ചത്. പേരൂർക്കടയിൽ നിന്ന് ഒരു നിയമ വിദ്യാർഥിയെ കഴിഞ്ഞ ദിവസം എക്സൈസ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊറിയർ വഴി കഞ്ചാവ് തിരുവനന്തപുരത്തേക്ക് എത്തുന്നുവെന്ന് വിവരം എക്സൈസിന് ലഭിച്ചത്.

ഇത് സ്വീകരിക്കാൻ മറ്റൊരാൾ എത്തുമെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ കഞ്ചാവ് സമാന രീതിയിൽ പിടികൂടിയിരുന്നു. ഈ രണ്ട് കേന്ദ്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന നി​ഗമനത്തിലാണ് പൊലീസ്.

error: