KeralaHighlights

ഇ​രി​ട്ടി​യി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ മയക്കുവെടി വെക്കും

ക​ണ്ണൂ​ര്‍: ഇ​രി​ട്ടി ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍ ഇറങ്ങിയ കാട്ടാനായെ മയക്കുവെടി വെക്കാൻ തീരുമാനം. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി ആനയുടെ തുമ്പിക്കൈയിലുള്ള പരിക്ക് പരിശോധിച്ചു. താടിയെല്ല് പൊട്ടി​ ഗുരുതര പരിക്ക് ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. വയനാട്ടിൽനിന്ന് പ്രത്യേക സംഘം സ്ഥലത്തെത്തും. പിടികൂടിയശേഷം ചികിത്സ നടത്തും.


ആ​ന ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ട്ടാ​ന ഇ​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചിരുന്നു.

error: