ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്: 45 ൽ 24 സീറ്റുകൾ തൂത്തുവാരി എസ്എഫ്ഐ
ന്യൂഡൽഹി: അംബേദ്കർ യൂണിവേഴ്സിറ്റി ഡൽഹി സ്റ്റുഡന്റ്സ് കൗൺസിൽ (AUDSC) തെരഞ്ഞെടുപ്പിൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) ഭൂരിപക്ഷം സീറ്റുകളും നേടി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വിജയം.
യുണിവേഴ്സിറ്റിയുടെ നാല് കാമ്പസുകളിലായി 45 ൽ 24 കൗൺസിലർ സീറ്റുകളാണ് എസ്എഫ്ഐ നേടിയത്. ലോധി റോഡ്, ഖുതുബ് ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ കാമ്പസുകളിൽ എസ്എഫ്ഐ അരങ്ങേറ്റം കുറിച്ചു. 3 ൽ 1 സീറ്റും 2 ൽ 2 സീറ്റും നേടിയാണ് അരങ്ങേറ്റം.
കശ്മീരി ഗേറ്റ് കാമ്പസിൽ 18 സീറ്റുകളിൽ മത്സരിച്ച എസ്എഫ്ഐ 28 ൽ 16 സീറ്റുകളിൽ വിജയിച്ചു. കരംപുരയിൽ 12 ൽ 5 സീറ്റുകൾ നേടി.