കിതപ്പിലും കുതിച്ച് സ്മാർട്ട് ഫോൺ വിപണി
അനവധി സ്മാർട്ട് ഫോണുകൾ ഇപ്പോൾ നമുക്ക് ലഭ്യമാണ്. പഴയ കാലം പോലെയല്ല, നിരവധി പ്രൊഡക്ടുകളും കമ്പനികളുമാണ് ഇപ്പോൾ സ്മാർട്ട് ഫോൺ വിപണിയിലുള്ളത്. പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന പഴയ കമ്പനികൾക്കൊപ്പം ഒന്ന് നീന്തി നോക്കാൻ പുതിയ കമ്പനികളും ഇപ്പോൾ മത്സര രംഗത്തുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം 2025 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കയറ്റുമതിയിൽ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (IDC) ലിങ്ക്ഡ്ഇൻ പോസ്റ്റ് ചെയ്ത റിപ്പോർട്ട് പ്രകാരം വർഷത്തിലെ ആദ്യ മാസത്തിൽ ഉപയോക്താക്കളുടെ ഡിമാൻഡ് കുറഞ്ഞതാണ് കയറ്റുമതിയിൽ ഇടിവിന് കാരണമായതായെന്നു പറയുന്നു. സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ജനുവരിയിൽ മൊത്തം 11.1 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
ജനുവരിയിൽ സാംസങ് കയറ്റുമതിയിൽ 19.5 ശതമാനം എന്ന ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. ഗാലക്സി എസ് 25 എന്ന മുൻനിര സ്മാർട്ട്ഫോൺ സീരീസ് പുറത്തിറക്കിയിട്ടും സംസങിന് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. സംസങിന് തൊട്ടുപിന്നാലെ വിവോയ്ക്ക് 8.1 ശതമാനം വാർഷിക ഇടിവും റിയൽമിക്ക് 5.3 ശതമാനം വാർഷിക ഇടിവും സംഭവിച്ചിട്ടുണ്ട്.
5.73 മില്യൺ യൂണിറ്റ് ടാബുകളാണ് കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. ditachable ടാബുകളും slate ടാബുകളും ഉൾപ്പെടെയാണ് ഈ കണക്ക്. ditachable ടാബുകളുടെ കണക്കിലേക്ക് വന്നാൽ 30 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഹെമലേ ടാബുകൾ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
47.2 ശതമാനം വളർച്ചയാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2024ന്റെ നാലാം പാദത്തിൽ 17 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തിയിരുന്നു. പക്ഷെ നിലവിലെ കണക്കുകൾ നോക്കുമ്പോൾ വൻ കുതിപ്പാണ് ഇന്ത്യയിലെ ടാബ്ലറ്റ് വിൽപ്പനയിൽ കാണിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലുള്ള ക്യാഷ് ബാക്ക് ഓഫറുകൾ, ഡിസ്‌കൗണ്ട്, ഇ-ടെയ്ലർ പ്രൊമോഷനുകൾ എന്നീ കാരണങ്ങൾ കൊണ്ടാണ് ടാബ് വിപണി വളർച്ച കൈവരിക്കാൻ കാരണമെന്നാണ് ടെക് വിദഗ്ദരുടെ കണക്കുകൂട്ടലുകൾ.