ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആശുപത്രിയിൽ
ന്യൂഡൽഹി: നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഞായറാഴ്ച പുലർച്ചെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ.
73 വയസുള്ള ധൻകറിനെ പുലർച്ചേ രണ്ടോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ രാജീവ് നാരാംഗിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ ജെപി നദ്ദ ആശുപത്രി സന്ദർശിച്ചു.