Education/Career

കിക്മ എം.ബി.എ അഭിമുഖം 13 ന്


കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലെ പ്രവേശനത്തിനുള്ള അഭിമുഖം മാര്‍ച്ച് 13ന് രാവിലെ ഒമ്പത് മുതല്‍ തലശ്ശേരി മണ്ണയാടുളള സഹകരണ പരിശീലന ട്രെയിനിങ് കോളേജില്‍ നടത്തും.

കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭ്യമാണ്. ഫോണ്‍- 547618290/9447002106

error: