PublicEntertainment

കില്ലിന്റെ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ ഹൃതിക് റോഷന്‍, വരുന്നത് ഹോളിവുഡിലെ സോംബി ത്രില്ലറിന്റെ റീമേക്കുമായി?

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ഹൃതിക് റോഷന്‍. കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ഹൃതിക് ആദ്യ ചിത്രത്തിലൂടെ സെന്‍സേഷനായി മാറി. തുടര്‍ന്ന് കോയി മില്‍ ഗയാ, ക്രിഷ് എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ന്നു.

വാരിവലിച്ച് സിനിമകള്‍ ചെയ്യാതെ വളരെ ശ്രദ്ധാപൂര്‍വമാണ് ഹൃതിക് ഓരോ സിനിമയെയും സമീപിക്കുന്നത്. എന്നാല്‍ ഓരോ സിനിമകള്‍ക്കിടയിലും വരുന്ന വലിയ ഇടവേള താരത്തിന് പലപ്പോഴും തിരിച്ചടിയാകാറുണ്ട്. വിക്രം വേദ, ഫൈറ്റര്‍ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ശോഭിക്കാതെ പോയതിന് കാരണം അതാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.ഇപ്പോഴിതാ ഹൃതിക്കിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് സോഷ്യല്‍ മീഡിയയെ ചൂടു പിടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായ കില്‍ അണിയിച്ചൊരുക്കിയ നിഖില്‍ നാഗേഷ് ഭട്ടിനൊപ്പമാണ് ഹൃതിക് കൈകോര്‍ക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഐ ആം ലെജന്‍ഡിന്റെ റീമേക്കാണ് ഇരുവരും ഒരുക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

error: