International

കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡ് ജീവനക്കാരിയായ ജോളി മധുവിന്റെ മരണം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രം. ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കും. കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണവും നടത്തും.

കഴിഞ്ഞ ഫെബ്രുവരി 10 നാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡിൽ തൊഴിൽ പീഡന പരാതി ഉന്നയിച്ച ജീവനക്കാരി സെറിബ്രൽ ഹെമിറേജ് രോഗ ബാധിതയായി മരിച്ചത്. കൊച്ചി ഓഫിസിലെ സെക്ഷൻ ഓഫിസർ ജോളി മധു , ചെയർമാൻ ഉൾപ്പെടെയുളള കയർ ബോർഡിലെ ഉന്നതർക്കെതിരെ മാനസിക പീഡനം ആരോപിച്ചിരുന്നു.

മുപ്പത് വർഷത്തോളമായി കയർബോർഡിലെ ജീവനക്കാരിയായ ജോളി മധു കാൻസർ അതിജീവിതയായിരുന്നു. കാൻസറിനെ തോൽപ്പിച്ചെങ്കിലും തൊഴിലിടത്തിലെ തൻറെ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ജോളിക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

error: