Entertainment

ഒരേയൊരു രാജാവ്; ലൂസിഫർ റി റിലീസ് ട്രെയ്‌ലർ പുറത്ത്

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. ചിത്രം നിർമിച്ചത് ആന്റണി പെരുമ്പാവൂർ ആണ്. വൻ വിജയമായിരുന്ന സിനിമയായിരുന്നു ലൂസിഫർ. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ഏഴാമത്തെ ചിത്രമാണ് ലൂസിഫർ.

ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയിട്ടാണ്. ചിത്രത്തിന്റെ ആദ്യ പ്രദർശനം മാർച്ച് 27ന് രാവിലെ ആറുമണിക്ക് തുടങ്ങുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഇപ്പോൾ എമ്പുരാൻ ചിത്രത്തിന്റെ റിലീസിനൊടനുബന്ധിച്ച് ലൂസിഫർ റീ റിലീസ് ചെയ്യാൻ പോകുകയാണ്. മാർച്ച് 20നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. അതിന്റെ മുന്നോടിയായി റീ റിലീസ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്.

മലയാളത്തിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമയാണ് എമ്പുരാൻ. 400 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസാണ് ചിത്രം. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്.

error: