നാഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നടപടി
മുംബൈ: ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായ നാഗ്പൂരിൽ കർഫ്യു. നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ഫഡ്നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.