Special Features

SPACE DAIRY

ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുകയാണ്. നിരവധി റെക്കോർഡുകൾ തന്റെ പേരിൽ എഴുതിച്ചേർത്തതിന് ശേഷമാണ് സുനിതയുടെ മടക്കം. ബഹിരാകാശ പര്യവേഷണ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സുനിതയുടേത്. സുനിത അവിടെ അത്ഭുതകരമായ പരീക്ഷണങ്ങൾ നടത്തുകയും 900 മണിക്കൂറിലധികം ഗവേഷണങ്ങളിൽ ഏർപ്പെടുകയും ചെയ്‌തെന്നാണ് നാസ അറയിയിച്ചിരിക്കുന്നത്.

ചരിത്രമെഴുതിയ ബഹിരാകാശ നടത്തം
ഐഎസ്എസിലെ താമസത്തിനിടെ സുനിത ഒരു നീണ്ട ബഹിരാകാശ നടത്തവും നടത്തി. 62 മണിക്കൂറും ഒമ്പത് മിനിറ്റും ബഹിരാകാശ നടത്തത്തിൽ പൂർത്തിയാക്കി. ജനുവരി 30-ന് നടന്ന തന്റെ അവസാന ബഹിരാകാശ നടത്തത്തിൽ, ഐഎസ്എസിന്റെ അറ്റകുറ്റപ്പണികൾക്കായി സുനിത വില്യംസ് അഞ്ച് മണിക്കൂറും 26 മിനിറ്റും ഇവിഎയിൽ ചെലവഴിച്ചു. അതിന് രïാഴ്ച മുമ്പ് ജനുവരി 16-ന് അവർ ആറ് മണിക്കൂർ ബഹിരാകാശ നടത്തം നടത്തി.

സ്റ്റാർലൈനറിന്റെ പൈലറ്റും
ഐഎസ്എസിലേക്കുള്ള യാത്രാമധ്യേ ബോയിംഗിന്റെ പരീക്ഷണ സ്റ്റാർലൈനർ പേടകം പൈലറ്റ് ചെയ്തത് സുനിത വില്യംസായിരുന്നു. ഒരു ബഹിരാകാശ കാപ്‌സ്യൂൾ പരീക്ഷിച്ച ആദ്യ വനിതാ ബഹിരാകാശ യാത്രിക എന്ന പദവിയും സുനിത സ്വന്തമാക്കി.

ബഹിരാകാശത്തെ പൂന്തോട്ട പരിപാലനം
ലെറ്റൂസ് ചെടികൾക്ക് വെള്ളം നനയ്ക്കുകയും അവയെ പഠിക്കുകയും ചെയ്തുകൊï് ബഹിരാകാശത്ത് പൂന്തോട്ട പരിപാലനം നടത്തി. ബഹിരാകാശ സാഹചര്യങ്ങൾ സസ്യവളർച്ചയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കുകയും ഭാവിയിൽ ബഹിരാകാശ യാത്രകളിൽ ക്രൂ അംഗങ്ങൾക്ക് ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപകൽപന ചെയ്യാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നും സുനിത വില്യംസിന്റെ ഇടപെടിലൂടെ സാധ്യമായി.

വെള്ളം എങ്ങനെ വീണ്ടെടുക്കാം
ഐഎസ്എസിൽ വെള്ളം എങ്ങനെ വീണ്ടെടുക്കാമെന്നതിനെക്കുറിച്ചുള്ള പരീക്ഷണങ്ങളും നടത്തി. നാസ പാക്ക്ഡ് ബെഡ് റിയാക്ടറുകൾ എന്ന് വിശേഷിപ്പിച്ചവയിലൂടെയാണ് നടത്തിയത്. ഒരു ഘടനയ്ക്കുള്ളിൽ പെല്ലറ്റുകൾ അല്ലെങ്കിൽ ബീഡുകൾ പോലുള്ള വസ്തുക്കൾ ‘പാക്ക്’ ചെയ്യുന്ന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയത്.

ബയോ ന്യൂട്രിയന്റ്‌സ് ഗവേഷണം
യീസ്റ്റ് പോലുള്ള എഞ്ചിനീയേർഡ് സൂക്ഷ്മാണുക്കൾ ഉപയോഗിച്ച് ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ പോഷകങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പ്രദർശിപ്പിച്ച ബയോ ന്യൂട്രിയന്റ്‌സ് ഗവേഷണവും സുനിത വില്യംസ് നടത്തി.
ഐഎസ്എസിൽ ഗവേഷണത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത ഗ്രോ ബാഗുകൾ സുനിത തയാറാക്കിയതും ശ്രദ്ധേയമാണ്.

സൂക്ഷ്മാണുക്കളിലും പരീക്ഷണം
മറ്റു സൂക്ഷ്മാണുക്കളിൽ പരീക്ഷണം നടത്തി. ബാക്ടീരിയയുടെയും യീസ്റ്റിന്റെയും സാമ്പിളുകൾ ശേഖരിച്ചു. ഇത് ഐഎസ്എസിലെ ബയോ-മാനുഫാക്ചറിംഗ് എഞ്ചിനീയേർഡ് ബാക്ടീരിയകളിലും യീസ്റ്റിലും മൈക്രോഗ്രാവിറ്റിയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള തുടർച്ചയായ പരിശോധനയുടെ ഭാഗമാണ്.
ബഹിരാകാശത്ത് ഭക്ഷണം, മരുന്നുകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവ നിർമിക്കുന്നതിന് സൂക്ഷ്മാണുക്കളുടെ ഉപയോഗം വർധിപ്പിക്കാനും ഭൂമിയിൽ നിന്ന് ഉപകരണങ്ങളും ഉപഭോഗവസ്തുക്കളും വിക്ഷേപിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഈ അന്വേഷണത്തിന് കഴിയും.

ഐഎസ്എസ് കമാൻഡർ
സുനിതയുടെ ഐഎസ്എസിലെ താമസം ആഴ്ചകളിൽ നിന്ന് മാസങ്ങളിലേക്ക് നീപ്പോൾ, മൂന്ന് ബഹിരാകാശ യാത്രകളിലെ പരിചയസമ്പന്ന എന്ന നിലയ്ക്ക് ഐഎസ്എസ് കമാൻഡറുടെ റോളിലേക്ക് സുനിതയ്ക്ക് നാസ സ്ഥാനക്കയറ്റം നൽകി.
ആശംസകൾ അറിയിച്ച് സുനിത വില്യംസ് ഭൂമിയിലെ മനുഷ്യർക്ക് ദീപാവലി, ക്രിസ്മസ്, പുതുവത്സര ആശംസകൾ അയച്ചു. കൂടാതെ അവരുടെ പേരിലുള്ള ഒരു സ്‌കൂളിലെ വിദ്യാർഥികൾക്കായി ഒരു സെഷനും നടത്തി. ഒപ്പം 2024-ലെ പാരീസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്നവർക്ക് ബഹിരാകാശത്ത് നിന്ന് ആശംസകളും നേർന്നു.

error: