നമീബിയയുടെ ആദ്യ വനിതാ പ്രസിഡൻ്റായി നെതുംബോ നന്ദി-ൻഡൈത്വ സത്യപ്രതിജ്ഞ ചെയ്തു
വിൻഡോക്ക്: നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് നെതുംബോ നന്ദി-ൻഡൈത്വ. ആഫ്രിക്കയിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റും നമീബിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റുമാണ് നെതുംബോ.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരായ നീണ്ട പോരാട്ടത്തിനുശേഷം 1990ൽ രാജ്യം സ്വാതന്ത്ര്യം നേടിയതുമുതൽ അധികാരത്തിലിരിക്കുന്ന സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷന്റെ (സ്വപോ) ദീർഘകാല പ്രവർത്തകയാണ് നെതുംബോ.
മുമ്പ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന നെതുംബോ നവംബറിൽ നടന്ന പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പിൽ 58% വോട്ട് നേടിയാണ് വിജയിച്ചത്. നമീബിയയുടെ സ്വാതന്ത്ര്യത്തിന്റെ 35-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിൽ വെച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് നങ്കോലോ എംബുംബ, നെതുംബോ നന്ദി-ൻഡൈത്വയ്ക്ക് അധികാരം കൈമാറി