Business

സുല്ലിട്ട് സ്വർണ വില, രണ്ട് ദിവസം കൊണ്ട് 640 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8230 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 65,840 രൂപയിലാണ് വ്യാപാരം. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. സംസ്ഥാനത്ത് ഇന്നലെ പവന് 320 രൂപയും, ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 66,160 രൂപയും, ഗ്രാമിന് 8,270 രൂപയുമായിരുന്നു നിരക്ക്.

വിവാഹാവശ്യത്തിന് സ്വര്‍ണാഭരണം എടുക്കാനിരിക്കുന്നവരെ സംബന്ധിച്ച് ആശ്വാസം പകരുന്ന തരത്തിലാണ് സ്വര്‍ണവില താഴ്ന്നിരിക്കുന്നത്. ഈ ആഴ്ചയില്‍ ആദ്യത്തെ നാല് ദിവസവും സ്വര്‍ണവില വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6750 രൂപയ്ക്കാണ് വ്യാപാരം.

വെള്ളി വില

സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

error: