കൗമാരത്തില്‍ വേണ്ടുന്ന കരുതലുകള്‍
ബ്രിജിത്ത് ഗോവിന്ദന്‍കുട്ടി
സമൂഹത്തില്‍, ഈ രണ്ടായിരത്തി ഇരുപത്തിയഞ്ചില്‍ ഉണ്ടായ അക്രമങ്ങളും, കൊലപാതകങ്ങളും റാഗിങ്ങ് കേസുകളും മാത്രം പരിശോധിച്ചാല്‍ മനസിലാക്കുവാന്‍ സാധിക്കുന്നത്, കാലം പുരോഗമിക്കുന്നതോടൊപ്പം നിയമ വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഇനിയും വൈകരുത് എന്നു തന്നെ ആണ്. പരസ്പരം കുറ്റപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനകളെക്കാള്‍, കൂട്ടത്തോടെ ഒരുമിച്ചു ആലോചിച്ചു നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ സമയമായി എന്നുള്ള തിരിച്ചറിവ് ആണ് നമുക്ക് വേണ്ടത് എന്നു തോന്നുന്നു. ഓരോ വീട്ടിലെ കുട്ടികള്‍ക്കും, രക്ഷിതാക്കളുമായി ഉള്ള അകലത്തെക്കാള്‍ അടുത്തു സംസാരിക്കുവാനും, മനസ്സിലാക്കുവാനും അവസരം ഉണ്ടായാല്‍ തന്നെ ഇതില്‍ കുറെ ഒക്കെ മാറ്റം സംഭവിക്കും. തുറന്നു സംസാരിക്കുവാന്‍ വേദികള്‍ ഇല്ലാതെ വരുമ്പോള്‍ ആണ് അവര്‍ മറ്റു മാര്‍ഗങ്ങള്‍ തേടി പോകുന്നത് എന്നു തോന്നുന്നു.
മറ്റുള്ളവരുടെ മക്കളെ കണ്ടു പഠിക്കുവാനും, എല്ലാ വിഷയത്തിലും എ പ്ലസ് മേടിക്കുവാനും കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം നല്‍കാതെ അവരവരുടെ കഴിവിനും, അഭിരുചിക്കും അനുസരിച്ചു പിന്തുണ നല്‍കിയാല്‍ കുറെ ഒക്കെ മാറ്റം സംഭവിക്കും. ഒന്നിനും കൊള്ളാത്തവര്‍ എന്നു മുദ്ര ചാര്‍ത്താതെ അവരെ ചേര്‍ത്തു പിടിച്ചാല്‍ ചിലപ്പോള്‍ ഒരു തെറ്റിലേക്കും വഴുതി വീഴാതെ അവര്‍ സമൂഹത്തിനു ഉതകുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കും. അവരുടെ പോരായ്മകളും, വിഷമങ്ങളും, മാനസിക വേദനകളും അറിയുവാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തിയാല്‍ തന്നെ അവര്‍ തനിച്ചല്ല എന്നുള്ള മനോഭാവം അകലും നല്ല സൗഹൃദങ്ങള്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ് അതു തിരിച്ചറിയുവാന്‍ കുട്ടികള്‍ക്കും സാധിക്കണം ബുദ്ധിമുട്ടുകള്‍ മക്കളെ അറിയിക്കാതെ വളര്‍ത്തുവാന്‍ ശ്രമിക്കുന്നത് ഒരു പരിധി വരെ നല്ലതിന് ആവില്ല ഓരോ മക്കളുടെയും നല്ല ഭാവിയുടെ ഉറവിടം അവരവരുടെ വീട്ടിലെ വിളക്ക് ആയ രക്ഷിതാക്കള്‍ തന്നെ ആണ് വീട്ടില്‍ നിന്നും സൗഹൃദകൂട്ടായ്മ ഉണ്ടായാല്‍ മക്കള്‍ ആരും തന്നെ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുവാന്‍ ശ്രമിക്കില്ല മക്കള്‍ക്ക്, സ്വന്തം രക്ഷിതാക്കള്‍, നല്ല കേള്‍വിക്കാര്‍ ആവാന്‍ ശ്രമിക്കണം.
ഓരോ ദിവസവും അവര്‍ അഭിമുഖികരിക്കുന്ന കാര്യങ്ങള്‍ പറയുവാന്‍ അവസരം കൊടുത്താല്‍ അതാണ് മക്കള്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ പരിഗണന ആവുക. വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ കൊïു വരേണ്ടതായി ഉണ്ട് പാഠ്യ വിഷയങ്ങളില്‍ മയക്കു മരുന്ന്, മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയുടെ ദൂഷ്യ വശങ്ങളെ പറ്റി പ്രതിപാദിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളിക്കണം കൗമാര പ്രായത്തില്‍ അറിയേണ്ടതും, അറിയുവാന്‍ പാടില്ലാത്തതും ആയ പലതും ഉണ്ട് .ചെയ്യരുതെന്ന് പറയുന്ന പലതിനെയും അടുത്തു അറിയുവാന്‍ ശ്രമിക്കുന്ന പ്രായം ആണ് എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാഭ്യാസ കാലഘട്ടം. കുട്ടികള്‍ അറിയïതിലെന്നു പറഞ്ഞു മറച്ചു വയ്ക്കുവാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും അവര്‍ അടുത്ത് അറിയുവാന്‍ കൂടുതല്‍ ശ്രമം നടത്തും അതു കൂടുതല്‍ തെറ്റുകളിലേക്കു അവരെ നയിക്കും എന്നതിനാല്‍ തന്നെ ദോഷ വശങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കേണ്ടതായി ഉണ്ട്.
ഇന്റര്‍നെറ്റിലൂടെ വിരല്‍ തുമ്പില്‍ എല്ലാം കാണാനും, കേള്‍ക്കുവാനും, സാധിക്കുന്ന ഈ കാലഘട്ടത്തില്‍ വളരെ ശ്രദ്ധയോടെ തന്നെ രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തേണ്ടതായി ഉണ്ട് മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ ദുരുപയോഗം നാശത്തിലേക്ക് വഴി ഒരുക്കും. വയലന്‍സ് സിനിമകള്‍ മാത്രം വിലക്കിയത് കൊണ്ടു ഗുണം ഇല്ല ഇന്ത്യന്‍ ഭാഷാ ചലച്ചിത്രങ്ങളെക്കാള്‍ വെല്ലുന്ന മറ്റു ലോക ഭാഷ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടുന്ന ഈ കാലത്തു അതിനെ കൂടെ നിയന്ത്രിക്കേïതായി ഉണ്ട്. കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടറുകളും അവര്‍ ഗൂഗിളിലും, ക്രോമിലും യൂ ട്യൂബിലും നിരീക്ഷിക്കുന്ന സൈറ്റുകള്‍ ഏതാണെന്നു രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കുവാനും, അറിയുവാനും സാധിക്കണം. ഇന്റര്‍നെറ്റ് കഫേകളില്‍ പോയി കുട്ടികള്‍ നിരീക്ഷിക്കുന്നത് എന്തെന്ന് മനസിലാക്കുവാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കല്ല എന്നതിനാല്‍ കഫേകളില്‍ അതിനു വേണ്ട സംവിധാനങ്ങള്‍ സ്വീകരിക്കണം. മക്കള്‍ക്ക് സ്വന്തമായി ജീവിക്കുവാന്‍ ഉള്ള ഉപാധികള്‍, മാര്‍ഗങ്ങള്‍ എന്തൊക്കെ ആണെന്നും അതിനു വേണ്ടി എന്തൊക്കെ അറിവു നേടേണ്ടതുണ്ട് എന്നു അവരെ പറഞ്ഞു മനസിലാക്കണം. ഉപദേശങ്ങള്‍ എപ്പോഴും ഒരു ഉപഹാരം ആണ് മറ്റുള്ളവരെ ഉപദേശിക്കുന്നവര്‍ അവര്‍ സംസാരിക്കുന്ന വിഷയത്തില്‍ എങ്കിലും സ്വയം ശരി ആണോ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ഉദാഹരണം പുകവലിക്കുന്ന വ്യക്തിക്ക് മറ്റൊരാളോട് പുകവലിക്കുന്ന ശീലം ഒഴിവാക്കുവാന്‍ പറയുന്നതിന് ഉള്ള യോഗ്യത ഇല്ല. ദുശീലങ്ങള്‍ തുടങ്ങാന്‍ അധിക സമയം ആവശ്യമില്ല ആ ദുശീലത്തില്‍ നിന്നു പിന്തിരിഞ്ഞു പോരാന്‍ എളുപ്പം സാധിക്കണമെന്നില്ല, എന്നാല്‍ മനസിന് ഉറപ്പ് ഉണ്ടെങ്കില്‍ നിശ്ചയിക്കുന്ന സമയത്തു ദുശീലങ്ങള്‍ അവസാനിപ്പിക്കുവാനും, നല്ല ശീലങ്ങള്‍ ആരംഭിക്കുവാനും ഓരോ വ്യക്തികള്‍ക്കും സാധിക്കും.
കുട്ടികള്‍ വഴി തെറ്റി പോകാതെ ശ്രദ്ധിക്കേണ്ടത് അവരുടെ ചുറ്റുപാടുകളും, കൂടെ ഉള്ളവരും ചേര്‍ന്നു എടുക്കുന്ന തീരുമാനങ്ങള്‍ ആണ്. വിദ്യാഭ്യാസത്തോടൊപ്പം പരിജ്ഞാനം നേടേണ്ട മറ്റൊന്ന് നല്ല മനുഷ്യന്‍ ആവുക എന്നതാണ് നല്ല മനുഷ്യന്‍ ആവാന്‍ സാധിച്ചാല്‍ അവരെ അംഗീകരിക്കുന്ന ഒരുപാട് പേര്‍ എന്നും കൂടെ ഉണ്ടാകും നിലപാടുകള്‍ എപ്പോഴും സത്യസന്ധവും, ശക്തവും ആയാല്‍ തന്നെ സമൂഹത്തിലും ആ മാറ്റം പ്രതിഫലിക്കും…
Highlight: Precautions to be taken during adolescence