Kerala

ബിജു ജോസഫിന്റെ കൊലപാതകക്കേസിൽ അന്വേഷണം ശക്തം

തൊടുപുഴ(Thodupuzha):തൊടുപുഴയിലെ ബിജു ജോസഫിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി, തൊടുപുഴ പൊലീസ് കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.

ബിജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാനും, പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്കൂട്ടറും പൊലീസ് ട്രാക്ക് ചെയ്തു. കേസിലെ മുഖ്യപ്രതി ജോമോൻ തന്നെയാണ് വാൻ ഓടിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഷിഖ്, മുഹമ്മദ് അസ്ലം എന്നിവർ ചേർന്ന് ബിജുവിനെ ക്രൂരമായി മർദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ബിജുവിന്റെ ഭാര്യ മഞ്ജുവിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അതേസമയം, കാപ്പ നിയമപ്രകാരം റിമാൻഡിലുള്ള ആഷിഖ് ജോൺസനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.

Highlights: Investigation into thodupuzha Biju Joseph’s murder case intensifies

error: