Kerala

ലഹരിക്കടത്തിനിടെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്(PALAKKAD): വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉവൈസിന്റെ കാലിനാണ് പരിക്കേറ്റത്.

കൂടെയുള്ള പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.‌


Highlights: Attempted murder of policeman who tried to arrest him while dealing drugs

error: