Tech

357 വെബ്‌സൈറ്റുകൾ നിരോധിച്ചു; ഓൺലൈൻ ഗെയിമിംഗിനെതിരെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി ( New Delhi ): ഓൺലൈൻ ഗെയിമിംഗിനെതിരെ വൻ നടപടികളുമായി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകൾ/യുആർഎല്ലുകളെ ഇതുവരെ തടഞ്ഞുവെന്നും അത്തരം 700 സ്ഥാപനങ്ങൾ അന്വേഷണത്തിലാണെന്നും സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കി. ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർ എന്നിവർ വിലക്കിയവരിൽ ഉൾപ്പെടുന്നു.

ജിഎസ്‍ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും 2000 ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 പ്രകാരം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) സഹകരിച്ച് ഡിജിജിഐ ഇതുവരെ 357 നിയമവിരുദ്ധ വിദേശ ഓൺലൈൻ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ/യുആർഎല്ലുകൾ തടഞ്ഞുവെന്നും ധനകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഓൺലൈൻ പണമിടപാട് ഗെയിമിംഗ്, വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏകദേശം 700 വിദേശ സ്ഥാപനങ്ങൾ ഡിജിജിഐയുടെ നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിങ്ങളുടെ സിം കെവൈസി താൽക്കാലികമായി നിർത്തിവച്ചതായി തട്ടിപ്പുകാർ അയച്ച സന്ദശത്തിൽ പറയുന്നു. നിങ്ങളുടെ സിം കാർഡ് 24 മണിക്കൂറിനുള്ളിൽ ബ്ലോക്ക് ചെയ്യപ്പെടും. കെ‌വൈ‌സി എക്സിക്യൂട്ടീവിന്റെ പേരും കോൺ‌ടാക്റ്റ് നമ്പറും അതിൽ നൽകിയിരിക്കുന്നു. ആളുകൾ ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. എന്നാൽ ഈ സന്ദേശം വ്യാജമാണെന്ന് പിഐബി വസ്തുതാ പരിശോധനാ യൂണിറ്റ് വ്യക്തമാക്കുന്നു. ഈ  സന്ദേശം വ്യാജമാണെന്നും ബി‌എസ്‌എൻ‌എൽ ഒരിക്കലും അത്തരം നോട്ടീസുകൾ അയയ്ക്കില്ല എന്നും പിഐബി അറിയിച്ചു.

Highlights: 357 websites banned; Central government takes action against online gaming

error: