Business

സ്വർണം പണമാക്കൽ പദ്ധതി അവസാനിപ്പിച്ച് കേന്ദ്രം; ഹ്രസ്വകാല നിക്ഷേപം തുടരും

കൊച്ചി(kochi): വീട്, സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെ അവശേഷിക്കുന്ന സ്വർണം സമാഹരിച്ച് ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാൻ ആരംഭിച്ച ഗോൾഡ് മോണിറ്റൈസേഷൻ പദ്ധതി കേന്ദ്ര സർക്കാർ അവസാനിപ്പിച്ചു. 2015ൽ ആരംഭിച്ച പദ്ധതി സ്വർണ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയതായിരുന്നുവെങ്കിലും, വിപണി സാഹചര്യങ്ങൾ കണക്കിലെടുത്താണ് പദ്ധതിയെ പൂർണമായും നിർത്തലാക്കാനുള്ള തീരുമാനം.

നവംബർ 2024വരെ 31,164 കിലോഗ്രാം സ്വർണമാണ് ഈ പദ്ധതിയിലൂടെ പണമാക്കി മാറ്റിയത്. അതേസമയം, ഹ്രസ്വകാല ബാങ്ക് ഡിപ്പോസിറ്റ് പദ്ധതി (STBD) തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച പദ്ധതിയിൽ മൂന്നു വ്യത്യസ്ത നിക്ഷേപ മാതൃകകളായിരുന്നു ഉൾപ്പെട്ടിരുന്നത്. 1 മുതൽ 3 വർഷം വരെയുള്ള ഹ്രസ്വകാല ബാങ്ക് നിക്ഷേപം, 5 മുതൽ 7 വർഷം വരെ നീണ്ടുനിലക്കുന്ന മീഡിയം ടേം ഗവൺമെന്റ് നിക്ഷേപം, 12 മുതൽ 15 വർഷം വരെ നീണ്ടുനിലക്കുന്ന ദീർഘകാല ഗവൺമെന്റ് നിക്ഷേപം. ഇതിൽ ഉൾപ്പെടുന്ന പദ്ധതികൾ അവസാനിപ്പിക്കാനുള്ള തീരുമാനമാണ് കേന്ദ്രം എടുത്തത്.

പദ്ധതിയുടെ തുടർ നടപടികളെക്കുറിച്ച് കൂടുതൽ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ഉടൻ പുറപ്പെടുവിക്കുമെന്നാണു കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

Highlights: Center govrment Ends Gold Monetization Scheme; Short-Term Deposits to Continue

error: