National

യുപിഐ സേവനങ്ങൾ തടസപ്പെട്ടു; വ്യാപകമായി ഉപഭോക്താക്കളുടെ പരാതി

ന്യൂഡൽ​ഹി (New Delhi) :രാജ്യമെമ്പാടുമുള്ള അനേകം ഉപയോക്താക്കൾക്ക് യുപിഐ സേവനങ്ങൾ തടപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ശേഷം ഡൗൺഡിറ്റക്റ്റർ സൈറ്റിൽ യുപിഐ സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിൾ പേ (GPay) പേടിഎം (Paytm) ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് തടസം നേരിട്ടത്. രാത്രി എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം ഡൗൺഡിറ്റക്റ്ററിൽ 3,132 പരാതികളാണ് യുപിഐ സേവന തകരാറിനെക്കുറിച്ച് ലഭിച്ചത്.

ഉപഭോക്താക്കളുടെ വ്യാപകമായ പരാതികൾക്കെതിരെ യുപിഐ സേവനദാതാക്കളോ അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ബാക്കി സേവനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ടോ എന്നതിനെ കുറിച്ചും കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Highlights: UPI services disrupted; widespread complaints from customers

error: