യെമൻ ആക്രമണ ചർച്ച നിഷേധിച്ച് യുഎസ്; ചാറ്റ് ലീക്കിലൂടെ വ്യത്യസ്ത വെളിപ്പെടുത്തൽ
വാഷിംഗ്ടൺ(Washington): മാർച്ച് 15-ന് യെമനിലെ ഹൂതികൾക്കെതിരായ ബോംബാക്രമണ പദ്ധതികൾ ചർച്ച ചെയ്ത സിഗ്നൽ മെസേജിംഗ് ആപ്പിലെ ഗ്രൂപ്പ് ചാറ്റിൽ രഹസ്യ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നതർ നിഷേധിച്ചിരുന്നെങ്കിലും, ദി അറ്റ്ലാന്റിക് പുറത്തുവിട്ട ചാറ്റ് സ്‌ക്രീൻഷോട്ടുകളിൽ അതിന് വിരുദ്ധമായ വെളിപ്പെടുത്തലുകൾ.
ചാറ്റ് വിവരങ്ങൾ പ്രകാരം, ആക്രമണം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂറിന് മുമ്പുതന്നെ വ്യക്തമായ വിശദാംശങ്ങൾ ഈ ഗ്രൂപ്പിൽ കൈമാറ്റിരുന്നു. അപ്രതീക്ഷിതമായി, ദി അറ്റ്ലാന്റിക് എഡിറ്റർ ഇൻ ചീഫ് ജെഫ്രി ഗോൾഡ്ബെർഗ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുകയായിരുന്നു, ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
ഗ്രൂപ്പിൽ പങ്കെടുത്തിരുന്നവരിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിരോധ സെക്രട്ടറി ഹെഗ്സെത്ത്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ അന്റോണിയോ റൂബിയോ, ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവർ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബുധനാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ, “ആരും യുദ്ധ പദ്ധതികൾ ടെക്സ്റ്റ് ചെയ്യുന്നില്ല” എന്ന ഹെഗ്സെത്തിന്റെ പ്രസ്താവനയെ ദി അറ്റ്ലാന്റിക് ചോദ്യം ചെയ്യുകയും, വൈറ്റ് ഹൗസ് നൽകിയ “ഇത് രഹസ്യ വിവരമല്ല” എന്ന വിശദീകരണം തള്ളിക്കളയുകയും ചെയ്തു. ഈ ചാറ്റ് ലീക്കിലൂടെ, യുഎസ് ഭരണകൂടം ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുന്നോട്ട് വെച്ചിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്ത് വന്നതായി നിരീക്ഷകർ വിലയിരുത്തുന്നു.
Highlights: US denies talks of Yemen attack; Chat leak reveals different details