Local

അമ്മയോട് മകൻ്റെ ക്രൂരത; മദ്യലഹരിയിൽ വടികൊണ്ട് തല്ലിച്ചതച്ചു

തൃശൂർ(Thrissur): തൃശൂർ ദേശമംഗലം കൊണ്ടയൂരിൽ മദ്യലഹരിയിൽ അമ്മയെ മകൻ തല്ലിച്ചതച്ചു. കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് തല്ലിച്ചതച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെ അയൽവാസികളാണ് സംഭവം പുറത്തറിയിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ് കിടന്നിരുന്ന ശാന്തയെ പൊലീസെത്തി തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സുരേഷ് രണ്ടു കൊല്ലം മുമ്പ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Highlights: Son’s cruelty towards mother, brutally beaten with a stick under the influence of alcohol

error: