Local

തലശ്ശേരിയിൽ പൊലീസുകാരൻ വന്ദേഭാരത് തട്ടി മരിച്ചു

കണ്ണൂർ(Kannur) : തലശ്ശേരിയിൽ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ മുഹമ്മദ്‌ ആണ് മരിച്ചത്. കണ്ണവം സ്വദേശിയാണ് മരിച്ച മുഹമ്മദ്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Highlights: A policeman was hit and killed by the Vande Bharat train in Thalassery

error: