ഏപ്രിൽ 1 മുതൽ യുപിഐ സേവനങ്ങൾ റദ്ദാക്കും
ന്യൂഡൽഹി(New Delhi): പ്രവർത്തനരഹിതമായ നമ്പറുകളിൽ ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ സേവനങ്ങൾ താത്കാലികമായി റദ്ദാക്കുമെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അറിയിച്ചു. പുതിയ സാമ്പത്തിക വർഷത്തോടെയാണ് തീരുമാനം പ്രാബല്യത്തിൽ വരിക.
ഉപയോഗത്തിലില്ലാത്ത നമ്പറുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലെയുള്ള പേയ്മെന്റ് ആപ്പുകളുടെ സേവനങ്ങൾ താത്കാലികമായി നിലയ്ക്കും. നിശ്ചിത സമയത്തേക്ക് പ്രവർത്തനരഹിതമായ ഫോൺ നമ്പറുകൾ ബാങ്ക് രേഖകളിൽ നിന്ന് ഒഴിവാക്കും, തുടർന്ന് യുപിഐ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കും.
സൈബർ തട്ടിപ്പുകളും സാങ്കേതിക പ്രശ്നങ്ങളും തടയുന്നതിനായി വോട്ടിഡിനായ ഈ നടപടിയെന്ന് NPCI വ്യക്തമാക്കി. ടെലികോം കമ്പനികൾ പഴയ നമ്പറുകൾ പുതിയ ഉപഭോക്താക്കൾക്ക് അനുവദിക്കുമ്പോൾ, അവ ബാങ്കിങ് സംവിധാനങ്ങൾക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കാം എന്നതാണ് പ്രധാന കാര്യം. യുപിഐ സേവനങ്ങൾ തടസപ്പെടാതിരിക്കാൻ, ഉപയോക്താക്കൾ ബാങ്ക് രേഖകളിലെ മൊബൈൽ നമ്പർ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് NPCI നിർദേശിച്ചു.
Highlights: UPI services to be deactivated from April 1; Users must verify