മുംബൈ സിറ്റിയെ തകർത്ത് ബെംഗളൂരു എഫ്സി ഐ.എസ്എൽ സെമിയിൽ
ബെംഗളൂരു(Bengaluru): ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി സെമിയിൽ. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മുംബൈ സിറ്റി എഫ്.സിയെയാണ് തോൽപിച്ചത്. സുരേഷ് സിങ് വാങ്ചാം(9), എഡ്ഗാർ മെൻഡസ്(45 പെനാൽറ്റി), റിയാൻ വില്യംസ്(62), സുനിൽ ഛേത്രി(76), പെരേര ഡയസ്(83) എന്നിവരാണ് ഗോൾ നേടിയത്. തോൽവിയോടെ മുംബൈ ഐ.എസ്.എല്ലിൽ നിന്ന് പുറത്തായി.
പന്തടകത്തിലും ഷോട്ടുതിർക്കുന്നതിലും മുന്നിലായിരുന്നെങ്കിലും ഫിനിഷിങിലെ പോരായ്മകൾ സന്ദർശകർക്ക് തിരിച്ചടിയായി. മറുഭാഗത്ത് ലഭിച്ച അവസരങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മുൻ ചാമ്പ്യൻമാർ മറ്റൊരു സെമിയിലേക്ക് മാർച്ച് ചെയ്തു. ബുധനാഴ്ചത്തെ ആദ്യസെമിയിൽ എഫ്.സി ഗോവയാണ് ബെംഗളൂരുവിന്റെ എതിരാളികൾ
Highlights: Bengaluru FC crush Mumbai City to reach ISL semi-finals.