തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ‘തട്ടും വെള്ളാട്ടം; സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷങ്ങളിൽ
മലയാള സിനിമാ പ്രേക്ഷകർക്ക് തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുതുമയാർന്ന അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തട്ടും വെള്ളാട്ടം’. മൃദുൽ നായർ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു.
ചിത്രം അഖിൽ കെ & മൃദുൽ നായർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മനോജ് കുമാർ ഖതോയ് നിർവഹിക്കുന്നു. സംഗീതം മണികണ്ഠൻ അയ്യപ്പ, എഡിറ്റിംഗ് സൂരജ് ഇഎസ്, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്ണൻ ചേലേരി, സ്റ്റിൽ റിഷാജ് മുഹമ്മദ്, പി.ആർ.ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് സാങ്കേതിക തലങ്ങളിലെ പ്രവർത്തനം നിർവഹിക്കുന്നത്.
സിംഹത്തിന്റെയും മുത്തപ്പന്റെയും കഥകൾ എഴുതിയ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അഖിൽ കെ തിരക്കഥാകൃത്തായി പ്രവർത്തിക്കുന്നതിന്റെ പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
Highlights: ‘Thattum Vellattam’ set against the backdrop of Theyyam; Soubin Shahir and Deepak Parambol in lead roles.