കേരളത്തിൽ വേനൽമഴ ശക്തിപ്രാപിക്കും; ചില ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം(Trivandrum): സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ വേനൽമഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ചൊവ്വാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വേനൽമഴ ലഭിക്കുമെങ്കിലും സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുമെന്നാണ് മുന്നറിയിപ്പ്.
പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നും ചില സ്ഥലങ്ങളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ കടക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉഷ്ണതരംഗ സാധ്യതയുള്ള സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു. കുടിവെള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും പകൽ സമയം പുറം ജോലിക്കാർക്കുള്ള സുരക്ഷാ നടപടികൾ ശക്തമാക്കാനും സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Highlights: Summer rain will intensify in Kerala; Yellow alert in some districts