വിവാദങ്ങൾ വെട്ടിമാറ്റി: റീ-എഡിറ്റ് ചെയ്ത ‘എമ്പുരാൻ’ ഇന്ന് തിയറ്ററുകളിൽ
തിരുവനന്തപുരം(Trivandrum): വിവാദഭാഗങ്ങൾ നീക്കം ചെയ്ത ‘എമ്പുരാൻ’ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകുന്നേരം മുതൽ തിയറ്ററുകളിലെത്തും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉൾപ്പെടെ മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ ഒഴിവാക്കിയുള്ള റീ-എഡിറ്റ് പതിപ്പിനാണ് പ്രദർശനം തുടങ്ങുന്നത്.
ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ‘ബജ്റംഗി’ എന്ന പേരും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേന്ദ്ര സെൻസർ ബോർഡ് അടിയന്തരമായി തിരുത്തലുകൾ ചെയ്യണമെന്ന് നിർദേശച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തിരക്കഥാകൃത്ത് മുരളി ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തിൽ മൗനം പാലിക്കുന്നു.
വിവാദങ്ങൾക്കിടയിലും ‘എമ്പുരാൻ’ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ റെക്കോർഡ് കളക്ഷൻ വിവരങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടു.
Highlights: Controversial Scenes Removed: Re-Edited ‘Empuraan’ Hits Theaters Today