മധ്യപ്രദേശിൽ 19 തീർത്ഥനഗരങ്ങളിൽ മദ്യനിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ
ഭോപ്പാൽ(Bhopal): മധ്യപ്രദേശ് സർക്കാർ 19 തീർത്ഥനഗരങ്ങളിലും ഗ്രാമപഞ്ചായത്തുകളിലുമായി മദ്യനിരോധനം ഏർപ്പെടുത്തിയതായി അറിയിച്ചു. ഏപ്രിൽ 1, 2025 മുതൽ ഈ പ്രദേശങ്ങളിൽ മുഴുവൻ മദ്യ വില്പനയും പൂര്‍ണമായും നിരോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഈ പ്രഖ്യാപനം 2025 ജനുവരി 24നു മഹേശ്വറിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു.
തീരുമാനത്തെ തുടർന്ന് മദ്യവിൽപ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും, ലിക്കർ ഷോപ്പുകളും ബാറുകളും അടച്ചുപൂട്ടേണ്ടിവരും. നിയന്ത്രണം ബാധകമാകുന്ന നഗരങ്ങളിൽ ഉജ്ജയിൻ, ഓംകാരേശ്വർ, മഹേശ്വർ, മണ്ട്ലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്ട, ദതിയ, പന്ന, മണ്ട്ല, മുല്‍ട്ടായ്, മണ്ട്സോർ, അമർകാന്തക് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സൽകൻപുർ, കുണ്ടൽപുർ, ബന്ദക്പുർ, ബർമൻകലാൻ, ബർമൻഖുർദ്, ലിംഗ എന്നീ ഗ്രാമപഞ്ചായത്തുകളും നിരോധന പരിധിയിലാകും.
മദ്യം നിരോധിച്ച 19 നഗര-ഗ്രാമ മേഖലകളെ ക്ഷേത്രനഗരങ്ങൾ എന്നും ജനവിശ്വാസത്തിന്റെയും മതപരമായ ആരാധനാലയങ്ങളുടെയും സ്ഥലങ്ങളെന്നും സർക്കാർ വിശദീകരിച്ചു. ഉജ്ജയിൻ (ബാബാ മഹാകാളിന്റെ നഗരം), അമർകാന്തക് (നർമദാനദിയുടെ ഉദ്ഭവസ്ഥാനം), മഹേശ്വർ, ഓംകാരേശ്വർ, ചിത്രകൂട്ടം, ദതിയയിലെ പിതാംബരാ ദേവീപീഠം, ജബൽപൂർ ഭേദാഘട്ട്, സൽകൻപുർ, സാഞ്ചി, മണ്ട്ലേശ്വർ, വൃന്ദാവൻ, ഖജുറാഹോ, നാൽഖേദ, പാശുപതിനാഥ ക്ഷേത്ര പ്രദേശമായ മണ്ട്സോർ, ബർമൻ ഘാട്ട്, പന്ന എന്നിവിടങ്ങളിലാണ് പുതിയ നിരോധനം ബാധകമാകുന്നത്.
മുഖ്യമന്ത്രി മോഹൻ യാദവ് ഇത് ലഹരിമുക്ത സമൂഹത്തിനായി എടുത്ത ചരിത്രപരമായ നിർണായക നടപടിയാണെന്നും ഭാവിയിൽ കൂടുതൽ നഗരങ്ങളിലും ഇതിന്റെ പരിധി വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.
Highlights: From April 1, 2025, there will be a complete liquor ban in madhya pradesh