വീട്ടുകാർ പതിവായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന് വെള്ള നിറം
പത്തനംതിട്ട(Pathanamthitta) കോന്നിയിൽ വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന് വെള്ള നിറം. അതുമ്പുംകുളം നിരവേൽ ആനന്ദന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് വെള്ളത്തിന് വെള്ള നിറം കാണപ്പെട്ടത്.
ഇന്നലെ അവധി ദിവസമായതിനാൽ വെള്ളത്തിന്റെ പരിശോധന നടന്നില്ല. ഇന്ന് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Highlights: The well water colour is white