കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവാദം: കഴകക്കാരൻ ബാലു രാജിവെച്ചു
തൃശൂർ(Thrissur): കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തിനിരയായിരുന്ന കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു. ആര്യനാട് സ്വദേശിയായ ബാലു ഇന്ന് പുലർച്ചെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറി. വിവാദങ്ങൾക്കുശേഷം അവധിയിൽ പോയ ബാലു ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയമന പ്രകാരം ഫെബ്രുവരി 24നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. എന്നാൽ, തന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് കഴകം ജോലിയിൽ നിന്ന് ഓഫീസിലേക്ക് മാറ്റപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബാലു അവധിയെടുത്തത്.
തന്റെ രാജിക്കത്തിൽ വ്യക്തിപരമായ കാരണങ്ങളാണ് ഉള്ളതായി മാത്രമാണ് ബാലു വ്യക്തമാക്കിയിരിക്കുന്നത്.
Highlights: Caste controversy in Koodalmanikyam temple: Kazhagakaran Balu resigns