HighlightsKerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പുതിയ വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം(THIRUVANANTHAPURAM): ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ ദുരൂഹ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. സഹഉദ്യോഗസ്ഥനും കേസിലെ പ്രതിയുമായ സുകാന്ത്, യുവതിയെ വിവാഹിതരെന്ന വ്യാജരേഖകൾ ഉപയോഗിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തായി. വിവാഹിതരാണെന്നു തെളിയിക്കാൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ്, ക്ഷണക്കത്ത് തുടങ്ങിയവ സുകാന്ത് തയാറാക്കിയിരുന്നു എന്നാണ് പൊലിസിൻ്റെ കണ്ടെത്തൽ.

യുവതിയുടെ ബാഗിൽ നിന്നാണ് ഈ രേഖകൾ കണ്ടെത്തിയത്. ജൂലൈയിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടന്നത്. എന്നാൽ പിന്നീട് സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് കുറച്ച് ദിവസം മുമ്പ് യുവതിയുടെ മാതാവിന് വിവാഹത്തിൽ നിന്ന് പിൻമാറിയതായുള്ള സന്ദേശവും ലഭിച്ചു.

ഇതേ തുടർന്ന് മാനസികമായി തളർന്ന യുവതി ആത്മഹത്യക്ക് മുൻകൈയെടുത്തത്. സുകാന്തിന്റെ നിഷേധാത്മക നിലപാടും വഞ്ചനയും ആത്മഹത്യയ്ക്ക് നയിച്ചുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Highlights: IB officer’s suicide: New revelations

error: