HighlightsKerala

ആലപ്പുഴയിൽ എക്സൈസിന്റെ മിന്നൽ പരിശോധന: രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ(ALAPPUZHA): ആലപ്പുഴയിലെ സ്പാ, ഹോംസ്റ്റേ, ലോഡ്ജ് എന്നിവിടങ്ങളിൽ എക്സൈസ് വകുപ്പിന്റെ മിന്നൽ പരിശോധന. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് സ്ഥാപനങ്ങളിൽ നിന്ന് കഞ്ചാവ് പിടികൂടി.

വളവനാട് വാറൻ കവലയിലുള്ള ആബേൽ ടൂറിസ്റ്റ് ഹോമിൽ നിന്നും 2 ഗ്രാം കഞ്ചാവും, പുന്നമടയിലെ സ്‌ട്രോബറി സ്പായിൽ നിന്നും 4 ഗ്രാം കഞ്ചാവുമാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

ആബേൽ ടൂറിസ്റ്റ് ഹോമിന്റെ ഉടമ സുബാഷിനെയും, സ്‌ട്രോബറി സ്‌പായുടെ ഉടമയും മറയൂർ സ്വദേശിയുമായ ഡെവിൻ ജോസഫിനെയും അറസ്റ്റ് ചെയ്തു.

പ്രശ്നമുള്ള സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ജില്ലയിൽ നിരന്തരമായ പരിശോധന തുടരുമെന്നുമാണ് എക്സൈസ് അധികൃതരുടെ നിലപാട്.

Highlights: Excise Raid in Alappuzha: Ganja Seized from Spa and Homestay, Two Arrested

error: