വില്‍പനയ്ക്കായി എത്തിച്ച രാസലഹരിയുടെ അന്വേഷണത്തില്‍ ബെംഗ്‌ളൂരു സ്വദേശി പിടിയില്‍
തൃശൂര്‍ (THRISSUR): റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടന്ന പരിശോധനക്കിടെ രാസലഹരിയുമായി ചാവക്കാട് സ്വദേശികള്‍ പിടിയിലായ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേക്ഷണത്തില്‍ ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. ഹോരമാവ് അഗ്ര സ്വദേശിയായ ഭരത് (27) ആണ് പിടിയിലായത്.
കഴിഞ്ഞ ഒന്നിന് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നടത്തിയ പരിശോധനകളിലാണ് 47.80 ഗ്രാം രാസലഹരി ചാവക്കാട് സ്വദേശികളില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയ ഭരതിനെ തൃശൂര്‍ എസിപി സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേര്‍ന്ന് ബെംഗ്‌ളൂരുവില്‍ നിന്നും പിടികൂടിയത്.
Highlights: A Bengaluru native arrested in investigation of narcotic drugs brought for sale.