കൊച്ചിയിൽ എംബിബിഎസ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി(KOCHI): കൊച്ചിയിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. കാസർകോട് സ്വദേശിനി അമ്പിളിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11മണിയോടെയാണ് പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹപാഠി കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
Highlights:MBBS student found dead in hostel room in Kochi