പത്തനംതിട്ടയിൽ പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട(Pathanamthitta): പത്തനംതിട്ടയിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലെ വീട്ടിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Highlights: A police officer was found hanging dead inside a house in Pathanamthitta.